ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന് എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം അനുവദിച്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. മറ്റു പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ജാമ്യം നീട്ടി നൽകി. ചൊവ്വാഴ്ച പ്രതികളുടെ ജാമ്യ അപേക്ഷയിൽ ഉത്തരവ് ഉണ്ടാകും. അപകടത്തിനിടയാക്കിയ താൽക്കാലിക സ്റ്റേജ് അശാസ്ത്രീയമായി നിർമ്മിച്ചുവെന്നും സുരക്ഷാ പാലിക്കാത്തത് അപകടത്തിന് വഴിയൊരുക്കിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു എന്നും 62,000 രൂപ സംഘടകർ അടച്ചിരുന്നതായുമുള്ള ഡിസിപിയുടെ റിപ്പോർട്ട് പ്രതിഭാഗം സമർപ്പിച്ചു.
മൃദംഗ വിഷന് എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം
