ചാറ്റ് ജി.പി.ടിയില്‍ പഴയ ഫോട്ടോകള്‍ അപ്ലോഡ് ചെയ്താല്‍ അതിന്റെ ഇമേജ് ജനറേഷന് സവിശേഷതകള്‍ ഉപയോഗിച്ച് യഥാര്‍ഥ ചിത്രത്തിന്റെ സത്ത നഷ്ടപ്പെടാതെ അവയെ കളര്‍ ചിത്രമാക്കി മാറ്റാന്‍ സഹായിക്കുന്നു. ചാറ്റ് ജി.പി.ടിയുടെ ഈ സവിശേഷതയില്‍ യഥാര്‍ഥ ലൈറ്റിങ്, കോണ്ട്രാസ്റ്റ്, ടെക്സ്ചറുകള്‍ എന്നിവ നിലനിര്‍ത്താന്‍ കഴിയും. ഉപയോക്താക്കള്‍ പഴയ ചിത്രങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ സ്വാഭാവികമായി കാണപ്പെടുന്ന നിറമുള്ള ഫോട്ടോകളാക്കി മാറ്റുന്നു. ഈ സവിശേഷതയിലൂടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ റിയലിസ്റ്റിക്കായി പുനഃസ്ഥാപിക്കാന്‍ കഴിയുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുകയാണ് ഇത്തരം ചിത്രങ്ങള്‍. ചിത്രം ഉപയോക്താകേകളുടെ മുന്‍ഗണനകള്‍ക്കനുസരിച്ച് കൂടുതല്‍ പരിഷ്കരിക്കാന്‍ കഴിയും. ഫോട്ടോകള്‍ക്ക് നിറം നല്‍കാനുള്ള ഘട്ടങ്ങള്ആദ്യം, ചാറ്റ് ജി.പി.ടി യുടെ ഔദ്യോഗിക വെബ്സൈറ്റ് ഓപണ്‍ ചെയ്യുക. (ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കണം) ശേഷം പ്ലസ് ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അപ് ലോഡ് ചെയ്യുക. ശേഷം പ്രോംപ്റ്റ് നല്‍കുക. ശേഷം ചിത്രം ഡൗണ്‍ലോഡോ സേവോ ചെയ്യുക.
പഴയ ചിത്രങ്ങളെ കളര്‍ ചിത്രമാക്കി മാറ്റാം
