‘തുടരും’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ‘കണ്മണിപ്പൂവേ..’ എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. നേരത്തെ റിലീസ് ചെയ്ത ഈ പാട്ടിന്റെ ലിറിക് വെര്ഷന് ഏറെ ശ്രദ്ധനേടിയിരുന്നു. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന് ബി കെ ആണ്. ജേക്സ് ബിജോയ് ആണ് സംഗീതം. എം ജി ശ്രീകുമാര്‍ ആണ് പാടിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന് വേണ്ടി എംജി പാടി എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ശോഭന ആയിരുന്നു ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയും തുടരുമിനുണ്ട്. കെ ആര് സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര് സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ബിനു പപ്പു, ഫര്ഹാന് ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇതുവരെ 184 കോടി രൂപ കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ 85 കോടി നേടിയിട്ടുണ്ട്.
‘തുടരും’ ചിത്രത്തിലെ ‘കണ്മണിപ്പൂവേ..’ ഗാനം
