മുകേഷും ധ്യാനും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളായതാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’. മുകേഷും ഉര്‍വശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായി ധ്യാന്‍ ശ്രീനിവാസന് പ്രത്യക്ഷപ്പെടുന്ന അയ്യര്‍ ഇന്‍ അറേബ്യയില്‍ ദുര്‍ഗാ കൃഷ്ണ, ഡയാന ഹമീദ്, ഷൈന്‍ ടോം ചാക്കോ, മണിയന് പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവും വേഷമിട്ടിരിക്കുന്നു. ഒരു വര്‍ഷത്തിനിപ്പുറം ധ്യാന്‍ ചിത്രം ഒടിടിയിലേക്ക് സണ്‍ നെക്സ്റ്റിലൂടെ സ്ട്രീമിംഗിന് എത്തുകയാണ്. മെയ് 16നാണ് സ്ട്രീമിംഗ് തുടങ്ങുന്നത്. സംവിധാനം എം എ നിഷാദാണ്. സംഗീതം ആനന്ദ് മധുസൂദനനാണ്. സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തിരക്കഥയും എം എ നിഷാദാണ്.
‘അയ്യര്‍ ഇന്‍ അറേബ്യ’ മെയ് 16ന് സ്ട്രീമിംഗ്
