വലിയ 52.9 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കും പുതിയ ഫീച്ചറുകളുമായി എംജി വിന്‍ഡ്സര്‍ ഇവി പ്രോ അവതരിപ്പിച്ചു. 449 കിലോമീറ്റര്‍ റേഞ്ചും മെച്ചപ്പെട്ട സവിശേഷതകളും ഈ പുതിയ വകഭേദത്തെ വേറിട്ടു നിര്‍ത്തുന്നു. 17.50 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഈ പുതിയ വകഭേദത്തില്‍ അധിക ഫീച്ചറുകള്‍, പുതിയ അപ്ഹോള്‍സ്റ്ററി, അലോയി വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ആദ്യത്തെ 8,000 വാങ്ങുന്നവര്‍ക്ക് മാത്രമായി ഇത് ബാധകമായ ഒരു ആമുഖ വിലയാണെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഇലക്ട്രിക് എംപിവിക്ക് ആദ്യ ദിവസം തന്നെ 15,000 ല്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചു. 7.4 കിലോവാട്ട്അവര്‍ എസി ചാര്‍ജര്‍ ഉപയോഗിച്ച് എംജി വിന്‍ഡ്സര്‍ ഇവി പ്രോ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 9.5 മണിക്കൂര്‍ എടുക്കുമെന്ന് കാര്‍ നിര്‍മ്മാതാവ് വെളിപ്പെടുത്തി. 60കിലോവാട്ട്അവര്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 50 മിനിറ്റിനുള്ളില്‍ ഇതിന്റെ ബാറ്ററി 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. അറോറ സില്‍വര്‍, സെലാഡണ്‍ ബ്ലൂ, ഗ്ലേസ് റെഡ് എന്നീ മൂന്ന് പുതിയ നിറങ്ങളിലാണ് എംജി വിന്‍ഡ്സര്‍ ഇവി പ്രോ അവതരിപ്പിച്ചിരിക്കുന്നത്.
ബുക്കിംഗില്‍ കുതിച്ച് എംജി വിന്‍ഡ്സര്‍ ഇവി പ്രോ
