ബിജെപിയെ സഹായിക്കാനാണ് ഇന്ത്യ ഏകോപനസമിതിയിൽ അംഗമാകേണ്ടെന്ന് സിപിഎം തീരുമാനിച്ചതെന്നും നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ ബിജെപിക്ക് ഒരേയൊരു ബദൽ കോൺഗ്രസ് എന്ന പ്രചാരണമാകും കേരളത്തിൽ മുന്നോട്ട് വയ്ക്കുകയെന്നും സൂചന.ഇന്ത്യ ഐക്യനിരയിലെ എല്ലാ പാർട്ടികളെയും ഏകോപനസമിതി പ്രതിനിധീകരിക്കുന്നില്ല എന്ന് വിലയിരുത്തിയാണ്, സിപിഎം പ്രതിനിധിയെ ഏകോപനസമിതിയിലേക്ക് അയക്കേണ്ടതില്ലെന്ന് ദില്ലിയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചത്. ഓരോ സംസ്ഥാനങ്ങളുടെയും സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കണം എന്നാണ് പിബിയുടെ നിലപാട്.
ഇന്ത്യ ഏകോപനസമിതിയിൽ നിന്ന് സിപിഎം വിട്ടു നിൽക്കുന്നത് കേരളത്തിൽ ആയുധമാക്കാൻ കോൺഗ്രസ്
