മുഖ്യമന്ത്രി വി.ഡി. സതീശനുമായി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി കോൺഗ്രസ് വക്താവ് വി.ആർ അനൂപ്. തുഷാര്‍ വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നുവെന്നും, ചര്‍ച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വി ആര്‍ അനൂപ് വിമർശിച്ചു. തുഷാര്‍ സാമ്പത്തിക കുറ്റവാളിയാണെന്നും എസ്എൻഡിപി നേതാവായി കാണാന്‍ കഴിയില്ലെന്നും വിആര്‍ അനൂപ് ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുമായി തുഷാര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി കോൺഗ്രസ് വക്താവ്
