അവധിക്കാലവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റും യുപിഐ ഇടപാടുകളെ പുതിയ ഉയരത്തിലെത്തിച്ചു. മേയില്‍ 29.90 ലക്ഷം കോടിയുടെ യുപിഐ ഇടപാടുകളാണ് നടന്നത്. ഒരു വര്‍ഷം മുമ്പ് 25.14 ലക്ഷം കോടിയുടെ ഇടപാടുകളായിരുന്നു. വാര്‍ഷിക വളര്‍ച്ച 19 ശതമാനമാണെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അവധിക്കാല ആഭ്യന്തര യാത്രകള്‍ വര്‍ധിച്ചതും ഐപിഎല്‍ ആവേശം നിറഞ്ഞു നിന്നതും ഇടപാടുകളുടെ എണ്ണം റെക്കോഡിലെത്താന്‍ കാരണമായി. അതേസമയം, യുപിഐ ഇടപാടുകളുടെ വലുപ്പം 2021ല്‍ 1,848 രൂപയായിരുന്നത് 2026ല്‍ എത്തിയപ്പോള്‍ 1,313 രൂപയായി കുറഞ്ഞു. ഇന്ത്യയില്‍ ആദ്യമായി യുപിഐ ഇടപാടുകള്‍ തുടങ്ങുന്നത് 2016ലാണ്. ആ വര്‍ഷം ഏപ്രിലിലാണ് യുപിഐ അധിഷ്ടിത ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. ആദ്യത്തെ ആ മാസം വെറും 373 ട്രാന്‍സാക്ഷന്‍ മാത്രമാണ് യുപിഐ വഴി നടന്നത്.
മെയ് മാസത്തില്‍ യുപിഐ ഇടപാടുകള്‍ വന്‍ വര്‍ധന
