80 വര്‍ഷമായി പരിഹരിക്കപ്പെടാതെ കിടന്ന ഒരു ഗണിത ശാസ്ത്ര പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തി ഓപ്പണ്‍ എ.ഐ. പ്രമുഖ ഗണിതശാസ്ത്രജ്ഞര്‍ ഈ തെളിവ് സ്വതന്ത്രമായി പരിശോധിക്കുകയും ശരിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഗണിതശാസ്ത്രത്തിലെ ഒരു ശാഖയായ ‘കോമ്പിനാറ്റോറിക്‌സ്’ലെ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഒരു ചോദ്യമാണ് എ.ഐ പരിഹരിച്ചത്. പതിറ്റാണ്ടുകളായി ഈ വിഷയത്തില്‍ ഗവേഷകര്‍ പരിശ്രമിച്ചിട്ടും പരിഹരിക്കാന്‍ കഴിയാതിരുന്ന ഈ ചോദ്യത്തിന് എ.ഐ മോഡല്‍ പുതിയൊരു മാര്‍ഗത്തിലൂടെ ഉത്തരം കണ്ടെത്തുകയായിരുന്നു. ഗണിതശാസ്ത്രജ്ഞര്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുപോലെ, പല വഴികളിലൂടെ പരീക്ഷിച്ച്, പരാജയപ്പെട്ട ആശയങ്ങള്‍ ഒഴിവാക്കിയാണ് എ.ഐ അന്തിമ ഫലത്തിലേക്ക് എത്തിയത്. കണക്കിന് പരിഹാരം കണ്ടെത്തിയെങ്കിലും, ഫലം ശരിയാണോ എന്ന് പരിശോധിക്കാന്‍ ഗണിതശാസ്ത്രജ്ഞരുടെ സഹായം ആവശ്യമായിരുന്നു. മനുഷ്യരുടെ വൈദഗ്ദ്യം ഇപ്പോഴും അത്യന്താപേക്ഷിതമാണെന്ന് ഗവേഷകര്‍ ഊന്നിപ്പറയുന്നു.
ഗണിതപ്രശ്നത്തിന് ഉത്തരം കണ്ടെത്തി ഓപ്പണ്‍ എ.ഐ
