ഇഡി പോലുള്ള കേന്ദ്ര ഏജൻസികള്‍ പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെത്തുമ്പോള്‍ കേന്ദ്ര ഏജൻസികള്‍ മൗനം പാലിക്കുന്നുവെന്നും, പിണറായി സര്‍ക്കാരിനോടുള്ള മൃദുസമീപനമാണിതെന്നും വിഡി സതീശൻ വ്യക്തമാക്കി. കെജ്രിവാളിന്റെ അറസ്റ്റ് വിചിത്രമായ സംഭവമാണെന്നും എങ്ങനെയും ഇന്ത്യ മുന്നണിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് മോദി സര്‍ക്കാരിനെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. അതോടൊപ്പം അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ, കേരളത്തിലെ കേണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ,സുരേന്ദ്രന്. കേരളത്തില്‍ നടക്കുന്നത് അഴിമതിക്കാരുടെ കൂട്ട കരച്ചിലാണെന്നും കേരളത്തിൽ ഇഡിയുടെ വല്ല നടപടിയും വന്നാൽ സതീശൻ മാറ്റി പറയുമോയെന്നും സുരേന്ദ്രൻ ചോദിച്ചു.
പിണറായി സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കോൺഗ്രസ്
