മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില് വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ വന്ന കണക്ക് പ്രകാരം പോളിംഗ് ശതമാനം 58.73 ആയിരുന്നു എന്നാൽ ഒടുവില് വന്ന കണക്ക് അനുസരിച്ച് 66 ശതമാനവുമായിരുന്നു. ഇതിൽ 7 ശതമാനത്തിലധികം വര്ധന ഊതിപ്പെരുപ്പിച്ച കണക്കെന്നാണ് രാഹുല് ഗാന്ധിയുടെ ആക്ഷേപം. ഇത്രയും ആളുകള് വോട്ട് ചെയ്തോയെന്ന് സ്ഥിരീകരിക്കണമെങ്കില് പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള് വേണ്ടി വരുമെന്നാണ് കോണ്ഗ്രസ് നിലപാട്. എന്നാല് രാഷ്ട്രീയ പാര്ട്ടികള്ക്കോ പൊതു ജനങ്ങള്ക്കോ സിസിടിവി ദൃശ്യങ്ങള് നല്ഡകാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. ഈ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങള് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള നീക്കം.
സിസിടിവി ദൃശ്യങ്ങൾക്കായി കോടതിയെ സമീപിക്കാൻ കോൺഗ്രസിന്റെ നീക്കം
