പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി സരിനെ തള്ളി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സരിൻ പാർട്ടി തീരുമാനത്തിന് വിധേയപ്പെട്ടു പോവുന്നതാണ് ഉത്തരവാദിത്തമെന്ന് തിരുവഞ്ചൂർ പറഞ്ഞു. സരിൻ കോൺഗ്രസ് നേതൃത്വത്തിന് കീഴടങ്ങണം. കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കണമെന്നും തിരുവഞ്ചൂർ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി തീരുമാനം കാത്തിരുന്നു കാണാമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുടെ അഭിപ്രായം കേട്ടാണ് ഹൈക്കമാൻഡിന് ലിസ്റ്റ് കൈമാറിയതെന്നും തിരുവഞ്ചൂർ പറഞ്ഞു. സരിനെ തള്ളിയാണ് മറ്റു കോണ്ഗ്രസ് നേതാക്കളും രംഗത്തെത്തിയത്.
പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി സരിനെ തള്ളി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ
