അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. പുരോഹിതരല്ല പ്രധാന മന്ത്രിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നത്. അപ്പോൾ അതിന് രാഷ്ട്രിയലക്ഷ്യം അർത്ഥം കാണണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണ് രാഷ്ട്രീയം കളിക്കാനല്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം താൻ രാമക്ഷേത്രത്തിൽ പോകും എന്നും ശശി തരൂർ വ്യക്തമാക്കി. ഈ അവസരത്തിൽ അല്ല പോകേണ്ടത്, ഇപ്പോൾ ചെയ്യുന്നതെല്ലാം ഒരു പാർട്ടിക്ക് ഗുണം കിട്ടാനാണ് . ഹിന്ദുക്കൾ പ്രതിഷ്ഠാദിനം ആഘോഷിക്കുന്നതിൽ തെറ്റില്ല. പാർട്ടിയുടെ സാന്നിധ്യം വേണ്ട എന്നാണ് തീരുമാനമെന്നും ശശി തരൂർ പറഞ്ഞു.
അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ
