ഇന്ത്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകാൻ മുസ്ലിംലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിൽ തീരുമാനം. ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും മതേതര ഇന്ത്യയുടെ നിലനിൽപ്പിന് ഇത് അനിവാര്യമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.മുസ്ലിംലീഗിന്റെ മെമ്പർഷിപ്പ് കാമ്പയിൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കമ്മിറ്റി രൂപീകരണം 15 ദിവസത്തിനുള്ളിലുണ്ടാവും. മുസ്ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്റർ ഏറെ വൈകാതെ പ്രവർത്തനo ആരംഭിക്കും. അടുത്ത ദേശീയ കമ്മിറ്റി യോഗത്തിന്റെ തിയതി ഉടൻ പ്രഖ്യാപിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താൻ നടപടികളുമായി മുന്നോട്ടു പോകാൻ മുസ്ലിംലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി യോഗത്തിൽ തീരുമാനം
