എലത്തൂരില്‍ പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തുവെന്ന് പരാതി. സംഭവത്തില്‍ തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു. പെൺകുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റി. പെൺകുട്ടിക്ക് പതിനഞ്ച് വയസ് പ്രായമേ ഉള്ളു. യുവാവും പെൺകുട്ടിയും വെസ്റ്റ്ഹില്ലില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു എന്നാണ് സൂചന. രേഖകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
എലത്തൂരില്‍ പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തുവെന്ന് പരാതി
