ചട്ടം ലംഘിച്ച് പോളിംഗ് സ്റ്റേഷനിൽ ആൾക്കൂട്ടത്തെ എത്തിച്ചുവെന്നാരോപിച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി. ഒരു സാമൂഹ്യ പ്രവർത്തകനാണ് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തമിഴക വെട്രി കഴകം രൂപീകരിച്ച ശേഷം ആദ്യം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഷൂട്ടിംഗ് തിരക്കുകൾക്കിടെയാണ് വിജയ് റഷ്യയിൽ നിന്നെത്തിയത്. വീട് മുതൽ പോളിംഗ് ബുത്ത് വരെ ആരാധകരുടേയും പ്രവർത്തകരുടേയും അകമ്പടിയോടെയാണ് ബൂത്തിലേക്ക് അദ്ദേഹം എത്തിയത്. പൂക്കളെറിഞ്ഞും ആർപ്പുവിളിച്ചുമാണ് ആരാധകർ വിജയിയെ പോളിംഗ് ബൂത്തിലേക്ക് എത്തിച്ചത്. ഇതിന് പിന്നാലെയാണ് പൊലീസിന് പരാതി ലഭിച്ചത്.
തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
