കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളേജിലേക്ക് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരില്‍ പലരും ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമങ്ങളും നടത്തിയത്തിനെ തുടർന്ന് പ്രവര്‍ത്തകര്‍ക്കുനേരേ പോലീസ് രണ്ടുതവണ ജലപീരങ്കിയടക്കമുള്ളവ പ്രയോഗിച്ചു. റാഗിങ് സംഭവത്തില്‍ കോളേജിന് വീഴ്ച സംഭവിച്ചുവെന്നാരോപിച്ചായിരുന്നു കെ.എസ്.യുവിന്റെ മാര്‍ച്ച്. റാഗിങ് സംഭവത്തില്‍ പ്രതികളില്‍ പലര്‍ക്കും ഇടതുപക്ഷവുമായി ബന്ധവുമുണ്ടെന്നും കെ.എസ്.യു ആരോപിച്ചു. എസ്.എഫ്.ഐയ്ക്ക് എതിരേയും മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു കെ.എസ്.യുവിന്റെ പ്രതിഷേധം.
കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളേജിലേക്ക് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
