ചര്‍ച്ച് ബിൽ വന്നാൽ ഓരോ പള്ളിയിലും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും, സംസ്ഥാനത്ത് സമാധാനം തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്നും ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ മര്‍ത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ. വിഷയത്തിൽ സമാധാനത്തിന് സമവായ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് ഞങ്ങളോട് പറയാമെന്നും, ചർച്ച് ബില്ലിനെ കുറിച്ച് മുഖ്യമന്ത്രി പറയുമ്പോൾ ചർച്ച് ബിൽ ഇല്ലെന്നാണ് എൽ.ഡി.എഫിലെ തന്നെ ഉന്നതർ ഉറപ്പു നൽകിയത്. ചർച്ച് ബിൽ ഒരിക്കലും ഒരു പരിഹാരമല്ല. മറ്റ് സമാധാന നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അത് പറയാമെന്നും കത്തോലിക്കാ ബാവ വ്യക്തമാക്കി.
ചർച്ച് ബിൽ വന്നാൽ സമാധാനം തകര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷൻ
