യുവജനകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബദ്ധവുമായി ബന്ധപ്പെട്ടുയർന്ന പരാതി പരിശോധിക്കാൻ കേരള സർവ്വകലാശാല വിദഗ്ധ സമിതിയെ വെക്കാൻ തീരുമാനമാനിച്ചു. ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്. പിന്നാലെ കോപ്പിയടിവിവാദവുമുയർന്നു. ഈ രണ്ട് പരാതികളും അന്വേഷിക്കാനാണ് സർവകലാശാലാ തീരുമാനം. നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി.
ചിന്ത ജെറോം ഗവേഷണ വിവാദം : പരാതി പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കും
