സാമ്പത്തിക പ്രതിസന്ധിമൂലമാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ സാധിക്കാത്തതെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ പെന്ഷന് വൈകുന്നതിനെതിരായ ഹര്‍ജിയിലാണ് ചീഫ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായി ഇക്കാര്യം അറിയിച്ചത് .നവംബർ 30നുള്ളിൽ ഒക്ടോബർ നവംബർ മാസത്തെ പെൻഷൻ നൽകണമെന്നും, ഇത് നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും കോടതിയിൽ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു
