കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണം കേരളത്തിന് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിടുക്കനായ ഒരു വിദ്യാർത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും അത് മാപ്പർഹിക്കാത്ത കുറ്റമാണ്, കേരളമാകെ നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പമുണ്ട്, പുരോഗമന കേരളത്തിന് ഇത്തരം വാർത്തകൾ ഒട്ടും ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹം ആർജിച്ച മൂല്യങ്ങൾ കൈമോശം വന്നോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിതിൻ രാജിന്റെ മരണം കേരളത്തിന് അംഗീകരിക്കാൻ കഴിയാത്ത ഒന്നാണെന്ന് മുഖ്യമന്ത്രി
