നവകേരള സദസുമായി ബന്ധപ്പെട്ട് മട്ടന്നൂരിലെ ചടങ്ങില്‍ അധ്യക്ഷയായിരുന്ന സ്ഥലം എംഎല്‍എ കെകെ ശൈലജ കൂടുതല്‍ സമയം സംസാരിച്ചതിനാല്‍ സമയപരിമിതി മൂലം അധികം പ്രസംഗിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് ചര്‍ച്ചയായ സാഹചര്യത്തിൽ ഞാൻ ഷൈലജ ടീച്ചർക്കെതിരെ എന്തോ പറഞ്ഞെന്നു പരത്തുന്നു, ചിലർക്ക് വല്ലാത്ത ബുദ്ധി,അത് നല്ലതല്ല,ആ കളി അധികം വേണ്ടെന്നും, ഇത് ഷൈലജ ടീച്ചറുടെ അടുത്ത് പോലും ചെലവാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
കെ.കെ.ശൈലജയെ വിമര്‍ശിച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി
