വൻ ജനപങ്കാളിത്തം കേരളീയം പരിപാടിയിലുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ സമയത്തിലാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും മികച്ച രീതിയിൽ സംഘടിപ്പിക്കാനായി. രണ്ടാം കേരളീയത്തിന് ഒരുക്കങ്ങൾ തുടങ്ങിയെന്നും ചീഫ് സെക്രട്ടറിയെ അധ്യക്ഷനാക്കി വിപുലമായ കമ്മിറ്റിക്ക് ഇന്ന് മന്ത്രിസഭാ യോഗം രൂപം നൽകിയെന്നും അദ്ദേഹം പറഞ്ഞു.മണി ശങ്കർ അയ്യരുടെയും ഒ രാജഗോപാലിന്റെയും സാന്നിധ്യം എടുത്തുപറഞ്ഞ മുഖ്യമന്ത്രി രണ്ടാം കേരളീയത്തിലെങ്കിലും പ്രതിപക്ഷം ബഹിഷ്കരണം നടത്താതെ പങ്കെടുക്കണമെന്നും അഭ്യർത്ഥിച്ചു. ഇപ്പോൾ ബഹിഷ്കരിച്ചു നിൽക്കുന്നവരോട് ബഹിഷ്കരണം അവസാനിപ്പിക്കാൻ മാധ്യമങ്ങൾ ഉപദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൻ ജനപങ്കാളിത്തം കേരളീയം പരിപാടിയിലുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ
