ലോക്സഭയിൽ ഇടത് സാന്നിധ്യം ഉണ്ടാകേണ്ടത് രാജ്യത്തെ വർഗീയതയിലേക്ക് വഴിതിരിച്ച് വിടാതിരിക്കാൻ വേണ്ടിയാണെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ബിജെപി ഇരുകയ്യും നീട്ടി അവരെ സ്വീകരിക്കുന്നു. പണം വേണ്ടവർക്ക് പണവും സ്ഥാനം വേണ്ടവർക്ക് സ്ഥാനവും നൽകുകയാണ് ബിജെപിയെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസുകാർ ജയിച്ചാൽ കോൺഗ്രസ് പാർട്ടിയിൽ തന്നെ ഉറച്ച് നിൽക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ജനാധിപത്യ വ്യവസ്ഥിതിക്ക് നാണക്കേട് ഉണ്ടാക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്സഭയിൽ ഇടത് സാന്നിധ്യം ഉണ്ടാകേണ്ടത് രാജ്യത്തെ വർഗീയതയിലേക്ക് വഴിതിരിച്ച് വിടാതിരിക്കാൻ വേണ്ടിയാണെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ
