രാഹുൽ മാങ്കൂട്ടത്തിൽ പത്മജാ വേണുഗോപാലിനെ അധിക്ഷേപിച്ചെന്ന പരാതിയുമായി സന്ദീപ് വാര്യർ. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പത്മജയെ തന്തയ്ക്ക് പിറക്കാത്തവൾ എന്നാണ് വിളിച്ചത്. ഒരു പാർട്ടി വിട്ടു മറ്റൊരു പാർട്ടിയിൽ ചേർന്നതിന് ഇത്രയും നീചമായ വാക്കുകളാണ് ഒരു സ്ത്രീയോട് ചോദിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പത്മജയെ മാത്രമല്ല അവരുടെ അമ്മയെ കൂടിയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഈ പ്രയോഗത്തിലൂടെ അധിക്ഷേപിച്ചിരിക്കുന്നത് എന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. ലീഡറുടെ ഏറ്റവും വലിയ മൂല്യം മതേതരത്വമാണ്. ആ മൂല്യത്തെയാണ് പത്മജ കൊല്ലാൻ ശ്രമിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മുൻപൊരിക്കൽ പത്മജ പറഞ്ഞത് അവർ ‘തന്തയ്ക്കു പിറന്ന മകൾ എന്നാണ് ‘. എന്നാൽ ഇന്ന് ആ പിതാവിന്റെ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോൾ, ‘തന്തയെ കൊന്ന സന്തതി’ എന്ന പേരിലാകും അവർ അറിയപ്പെടുക എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ പത്മജാ വേണുഗോപാലിനെ അധിക്ഷേപിച്ചെന്ന പരാതിയുമായി സന്ദീപ് വാര്യർ
