പൊലീസ് അതിക്രമത്തിനെതിരെയുള്ള പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ പൊലീസ് ക്രൂരമായി നേരിട്ടു കോൺഗ്രസ് ഭരണത്തിൽ നടന്നത് വേട്ടയാടലായിരുന്നു കുറുവടി പടയെ പോലും ഇറക്കി ലോക്കപ്പിന് അകത്തിട്ട് ഇടിച്ച് കൊല്ലുന്ന അവസ്ഥ വരെ ഉണ്ടായിട്ടില്ലേ. കമ്യൂണിസ്റ്റുകാർക്ക് പ്രകടനം പോലും നടത്താൻ പറ്റാത്ത കാലം ഉണ്ടായിരുന്നു. പ്രകടനം നടത്തിയാൽ മർദ്ദനം നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് കാലത്തെ പൊലീസിന കുറിച്ച് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ
