പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സഹായം ലഭിക്കാൻ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി മോദിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള നിവേദനവും സമർപ്പിച്ചു. ദില്ലിയിൽ പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതിയിൽ രാവിലെ ആയിരുന്നു കൂടിക്കാഴ്ച.അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. സംസ്ഥാനത്തിന്റെ നിവേദനവും, കേന്ദ്ര സംഘത്തിന്റെ പരിശോധന റിപ്പോർട്ടും പരിശോധിച്ച ശേഷമാകും കേന്ദ്രത്തിന്റെ തുടർ നടപടികൾ. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കേന്ദ്ര തീരുമാനവും പെട്ടന്നുണ്ടായേക്കില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ കൂടിക്കാഴ്ച നടത്തി
