മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന സ്കൂള്‍ കലോൽസവം കലോല്‍സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസം നീളുന്ന കലാമല്സരങ്ങളില് പതിനാലായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. ഗോത്രകലകള്‍ അടുത്ത വര്‍ഷം മുതല്‍ മല്സരയിനമാക്കുമെന്നും, കുട്ടികളുടെ മല്‍സരങ്ങളാണ് നടക്കുന്നതെന്നും അവരുടെ മനസുകളില്‍ കലുഷിതമായ മല്‍സരബുദ്ധി വളര്‍ത്തരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പങ്കെടുക്കലാണ് പ്രധാനമെന്നും കല പോയിന്റ് വാങ്ങാനുള്ള ഉപാധിയായി കാണുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സ്കൂള്‍ കലോൽസവം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു
