അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പ്രത്യേക വിമാനത്തിൽ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. അതുകഴിഞ്ഞ് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു.നാളെ രാവിലെ ഏഴിന് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടക്കും.മറ്റന്നാൾ രണ്ടു മണിക്ക് സെൻറ് ജോർജ് വലിയ പള്ളിയിൽ സംസ്കാരം നടക്കുമെന്നും സതീശൻ അറിയിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക്
