ചെന്നൈ കോർപറേഷൻ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പിറ്റ്ബുൾ, റോട്ട്വീലർ ഇനം നായ്ക്കളുടെ വളർത്തലിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇനി മുതൽ ഈ ഇനങ്ങളുടെ പുതിയ പെറ്റ് ലൈസൻസിനുള്ള അപേക്ഷകൾ അംഗീകരിക്കില്ലെന്നും വാർഷിക ലൈസൻസ് പുതുക്കലും നിർത്തലാക്കുമെന്നും കോർപറേഷൻ കൗൺസിൽ തീരുമാനിച്ചു. സമീപകാലത്ത് ഈ ഇനം നായ്ക്കൾ കടിച്ച് പൊതുജനങ്ങൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതാണ് ഈ നടപടിക്ക് കാരണമായത്. ആക്രമണകാരികൾ ആയ ഈ രണ്ട് ഇനം നായ്ക്കൾക്കും ഇനി ലൈസൻസ് നൽകില്ലെന്നും ചെന്നൈ കോർപ്പറേഷൻ വ്യക്തമാക്കി.
പിറ്റ്ബുൾ, റോട്ട്വീലർ ഇനം നായ്ക്കളുടെ വളർത്തലിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ചെന്നൈ കോർപറേഷൻ
