അര്ജുന് അശോകനും ശ്രീനാഥ് ഭാസിയും ഷറഫുദ്ദീനും ഒന്നിച്ചെത്തിയ ‘ഖജുരാഹോ ഡ്രീംസ്’ റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഖജുരാഹോ രേ എന്ന് തുടങ്ങുന്ന ആഘോഷ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ഗോപി സുന്ദര്‍ ഈണമിട്ട ഗാനം എഴുതിയിരിക്കുന്നത് ദീപക് വിജയനും ബി കെ ഹരിനാരായണനും ചേര്‍ന്നാണ്. അന്‍വര്‍ സാദത്ത്, മൊഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, സച്ചിന് രാജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഞ്ച് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ജീവിതവും അവരുടെ രസകരമായൊരു യാത്രയുമാണ് ‘ഖജുരാഹോ ഡ്രീംസ്’. ധ്രുവനും അതിഥി രവിയും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലുണ്ട്. സിനിമയില്‍ കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ തന്നെയാണ് ഹൈലൈറ്റ്. നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്നു.
‘ഖജുരാഹോ ഡ്രീംസ്’ ചിത്രത്തിലെ ആഘോഷ ഗാനം
