കനേഡിയൻ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു. രാജി കത്തിൽ, ട്രൂഡോ തന്നെ ധനമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിച്ചതായും മറ്റൊരു കാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്യുകയും ചെയ്തതായി ഫ്രീലാൻഡ് വെളിപ്പെടുത്തി. സാമ്പത്തിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുപകരം വ്യക്തിപരമായ നേട്ടത്തിനായി പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമുയർത്തിയാണ് ഫ്രീലാൻഡ് രാജിവെച്ചത്. അതോടൊപ്പം ട്രേഡിംഗ് പ്ലാറ്റ്ഫോമായ പോളിമാർക്കറ്റ് പറയുന്നതനുസരിച്ച്, ഏപ്രിലിന് മുമ്പ് പ്രധാനമന്ത്രി ജസ്റ്റിൻട്രൂഡോയും രാജിവയ്ക്കാൻ സാധ്യതയുണ്ടെന്നും കനേഡിയൻ നേതാക്കൾക്കിടയിലും സ്വന്തം പാർട്ടിയിലും അദ്ദേഹത്തിൻ്റെ രാജി ആവശ്യം ശക്തമാണെന്നും പറയുന്നു. രാജി അല്ലെങ്കിൽ പാർലമെൻ്റ് നിർത്തിവയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്കാണ് ട്രൂഡോയുടെ പോക്കെന്ന് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
കനേഡിയൻ ധനമന്ത്രി രാജിവെച്ചു
