തൃഷ നായികയാകുന്ന ഒരു വെബ് സീരീസ് റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. തൃഷ പ്രധാന വേഷത്തിലെത്തുന്ന ‘ബൃന്ദ’യുടെ ടീസര്‍ പുറത്തുവിട്ടു. ആന്ധ്രപ്രദേശില്‍ നിന്നുള്ള പൊലീസ് അന്വേഷണത്തിനറെ കഥ സോണി ലിവിന്റെ ബൃന്ദയില്‍ പ്രമേയമാകുമ്പോള്‍ സീരീസിന്റെ റിലീസ് ഓഗസ്റ്റ് രണ്ടിനാണ്. തൃഷയ്ക്ക് പുറമേ ബൃന്ദ എന്ന സീരീസില്‍ സായ് കുമാര്‍, അമണി, ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധാനം നിര്‍വഹിക്കുന്നത് സൂര്യ വങ്കലയാണ്. ആന്ധ്രയിലെ യഥാര്‍ഥ സംഭവങ്ങള്‍ പ്രചോദനമാക്കിയുള്ള സീരീസില്‍ പൊലീസ് വേഷത്തിലാണ് തൃഷ എത്തുന്നത്. അടുത്തകാലത്ത് വിജയ് നായകനായി ഹിറ്റ് ചിത്രം ലിയോയിലടക്കം നായികയായി തൃഷ വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു.
തൃഷ പ്രധാന വേഷത്തിലെത്തുന്ന ‘ബൃന്ദ’ ടീസര്‍
