k surendran manorama

കേരളീയം എന്ന പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന ധൂർത്തും ദുർവ്യയവും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളീയം പരിപാടിയിൽ ജനസാന്നിധ്യം ഉറപ്പിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ ഇറക്കുന്നത് അധികാര ദുർവ്യയമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.സർക്കാർ ജീവനക്കാരെ ഉപയോഗിച്ച് രാഷ്ട്രീയ പ്രചരണം നടത്തുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. സർക്കാർ ജീവനക്കാർ ഓഫീസിൽ നിന്നും പുറത്ത് പോവുന്നത് തലസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ താളംതെറ്റിക്കും. വിദ്യാലയങ്ങളിൽ ഉച്ചകഞ്ഞി കൊടുക്കാൻ പോലും പണമില്ലാത്ത സർക്കാർ 27 കോടി പൊടിച്ച് കേരളീയം നടത്തുന്നത് ശുദ്ധ അസംബന്ധമാണ്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്നത് സംസ്ഥാനത്ത് പതിവായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *