ഇടുക്കി മങ്കുവ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് സഭ നടപടിയെടുത്തത്. വൈദികനെ പ്രായമായ പുരോഹിതരെ താമസിപ്പിക്കുന്ന സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. റോമന്‍ കത്തോലിക്കാ സഭയുടെ നിയമപ്രകാരം പരസ്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ല. വൈദികന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് ഇടവകയിലെ വിശ്വാസികള്‍ക്കിടയില്‍ പ്രശ്നമുണ്ടാകുമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് സഭയുടെ നിലപാട്. എന്നാൽ അംഗത്വം സ്വീകരിച്ച വൈദികനെ ചുമതലയിൽ നിന്നും മാറ്റിയ സംഭവത്തിൽ ഇടപെടേണ്ട എന്നാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.
ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെ ചുമതലയിൽ നിന്നും മാറ്റിയ സംഭവത്തിൽ ഇടപെടേണ്ടെന്ന് ബിജെപി
