ക്രൈസ്തവരെ ആകർഷിക്കാനുള്ള നീക്കങ്ങളെ മണിപ്പൂർ കലാപം ബാധിച്ചു എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ചില എൻഡിഎ സഖ്യകക്ഷികൾ ബിജെപിയെ അറിയിച്ചു. എന്നാൽ തത്കാലം തീരുമാനമില്ലെന്നാണ് ബിജെപി നിലപാട്. അതോടൊപ്പം മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തു. പുറത്തുവന്ന വീഡിയോ പരിശോധിച്ചു കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് മണിപ്പൂർ പൊലീസ് വ്യക്തമാക്കി.
മുഖ്യമന്ത്രിയെ മാറ്റില്ലെന്ന നിലപാടിലുറച്ച് ബിജെപി
