ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് നടൻ വിനായകനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഇതേ തുടർന്ന് വിനായകനെ ഇന്ന് ചോദ്യം ചെയ്തേക്കും.കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്. അതോടൊപ്പം കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ചു എന്ന് ആരോപിച്ച് വിനായകൻ പൊലീസിൽ പരാതി നൽകും.
നടൻ വിനായകനെ ഇന്ന് ചോദ്യം ചെയ്യും
