കാപ്പയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ട്’ എന്ന ചിത്രത്തില്‍ ഭാവന നായിക. ഡിസംബര്‍ 26ന് പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ അദിതി രവി, ചന്തുനാഥ്, രഞ്ജി പണിക്കര്‍, നന്ദു എന്നിവരാണ് മറ്റു താരങ്ങള്‍. 2006 ല്‍ റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം ചിന്താമണി കൊലക്കേസിനുശേഷം ഭാവന അഭിനയിക്കുന്ന ഷാജി കൈലാസ് ചിത്രമാണ് ഹണ്ട്. മികച്ച വിജയം നേടിയ ചിന്താമണി കൊലക്കേസില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. ജയലക്ഷ്മി ഫിലിംസിന്റെ കെ. രാധാകൃഷ്ണനാണ് ഹണ്ട് നിര്‍മ്മിക്കുന്നത്. നവാഗതനായ നിഖില്‍ ആനന്ദാണ് രചന. ജാക്സണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കൈലാസ് മേനോന് ആണ് സംഗീത സംവിധാനം.
ഷാജി കൈലാസ് ചിത്രം ‘ഹണ്ടി’ല്‍ ഭാവന
