ഇന്ത്യയില്‍ വിപണിയില്‍ ഏറ്റവും അധികം വില്‍ക്കുന്ന പത്തു വാഹനങ്ങളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ടാറ്റ നെക്സോണ്‍. ആദ്യ പത്തില്‍ ഏഴു മാരുതിയും രണ്ട് ടാറ്റയും ഒരു ഹ്യുണ്ടേയുമുണ്ട്. മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ് വില്പനയില് ഒന്നാം സ്ഥാനത്ത്. 20945 യൂണിറ്റ് ബലേനോകളാണ് കഴിഞ്ഞ മാസം മാത്രം മാരുതി വിറ്റത്. രണ്ടാം സ്ഥാനം ടാറ്റയുടെ ചെറു എസ്യുവി നെക്സോണിന്. 15871 യൂണിറ്റ് വില്പന. ഒക്ടോബറില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഓള്‍ട്ടോ കഴിഞ്ഞ മാസത്തെ വില്പനയില് മൂന്നാം സ്ഥാനത്തായി. 15663 യൂണിറ്റാണ് വില്പന. നാലാം സ്ഥാനത്ത് 15153 യൂണിറ്റുമായി സ്വിഫ്റ്റും അഞ്ചാം സ്ഥാനത്ത് മാരുതി വാഗണ്ആറുമാണ്. 14720 യൂണിറ്റാണ് വില്പന. ആറാം സ്ഥാനത്ത് മാരുതിയുടെ കോംപാക്റ്റ് സെഡാന് ഡിസയര്‍, വില്പന 14456 യൂണിറ്റ്. ഏഴാം സ്ഥാനത്ത് 13818 യൂണിറ്റ് വില്പനയുമായി മാരുതി സുസുക്കി എര്‍ട്ടിഗയും എട്ടാം സ്ഥാനത്ത് 13321 യൂണിറ്റ് വില്പനയുമായി ഹ്യുണ്ടേയ് ക്രേറ്റയുമുണ്ട്. ടാറ്റ പഞ്ചും മാരുതി സുസുക്കി ചെറു എസ്യുവി വിറ്റാര ബ്രെസയുമാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍. വില്പന യഥാക്രമം 12131, 11324 യൂണിറ്റുകള്‍.
രണ്ടാം സ്ഥാനം കരസ്ഥമാക്കി ടാറ്റ നെക്സോണ്‍
