സുരേഷ് ഗോപിയുടെ ഇളയ മകന് മാധവ് നായകനായി എത്തിയ ‘കുമ്മാട്ടിക്കളി’യിലെ മനോഹര മെഡലി ഗാനം റിലീസ് ചെയ്തു. ‘കണ്ണില്‍ നീയെ..’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ജാക്സണ് വിജയന് ആണ്. റെക്സ് വിജയനും നേഹ നായറും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയത് ഹൃഷികേശ് ആണ്. ആര് കെ വിന്‍സെന്റ് സെല്‍വ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളും പ്രമേയമാക്കി ഒരുങ്ങിയ കുമ്മാട്ടിക്കളിയില്‍ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാര്ക്കൊപ്പം ലെന, റാഷിക് അജ്മല്‍, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്വിന് ആന്റണി ജൂനിയര്‍, ധനഞ്ജയ് പ്രേംജിത്ത്, മിഥുന് പ്രകാശ് തുടങ്ങിയവരുമുണ്ട്.
‘കുമ്മാട്ടിക്കളി’ ചിത്രത്തിലെ മനോഹര മെഡലി ഗാനം
