സാധാരണയെക്കാള്‍ കൂടുതല്‍ വേഗത്തിലുള്ള മസ്തിഷ്ക കോശങ്ങളുടെ വളര്‍ച്ച ഓട്ടിസത്തിന് കാരണമാകാമെന്ന് പഠനം. വര്‍ഷങ്ങള്‍ സമയമെടുത്താണ് സെറിബ്രല്‍ കോര്‍ട്ടെക്സ് ഭാഗത്തുള്ള മസ്തിഷ്ക കോശങ്ങള്‍ അല്ലെങ്കില്‍ ന്യൂറോണുകള്‍ പൂര്‍ണ്ണമായി പക്വത പ്രാപിക്കുന്നത്. നിയോട്ടെനി എന്നാണ് ഈ പ്രക്രിയയെ വിശേഷിപ്പിക്കുന്നത്. ഈ പ്രക്രിയ മനുഷ്യരില്‍ വിപുലമായ ചിന്താശേഷി വികസിപ്പിക്കുന്നതിന് നിര്‍ണായകമാണ്. എസ്വൈഎന്‍ജിഎപി1 എന്ന ജീന്‍ ആണ് ഈ ന്യൂറോണുകളുടെ ദീര്‍ഘകാല വികാസത്തെ പ്രോത്സാഹിപ്പിക്കുന്നത്. ബെല്‍ജിയത്തിലെ ഫ്ലെമിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയിലെ ഗവേഷകര്‍, എസൈ്വഎന്‍ജിഎപി1 എന്ന ജീനിനുണ്ടാകുന്ന മ്യൂട്ടേഷന് നീണ്ടുനില്‍ക്കുന്ന ഈ വികാസത്തെ തടസപ്പെടുത്തുന്നതായി കണ്ടെത്തി. ഇത് ചില തരത്തിലുള്ള ബൗദ്ധിക വൈകല്യങ്ങള്‍ക്കും ഓട്ടിസത്തിനും കാരണമായേക്കാമെന്നാണ് പഠനം ചൂണ്ടിക്കാാണിക്കുന്നത്. ബൗദ്ധിക വൈകല്യങ്ങള്‍ എന്നത് ഒരു വ്യക്തിയുടെ പ്രവര്‍ത്തനത്തെ രണ്ട് തരത്തില്‍ ബാധിക്കുന്ന ഒരു കൂട്ടം ന്യൂറോ ഡെവലപ്മെന്റല്‍ അവസ്ഥകളെ സൂചിപ്പിക്കുന്നു. ഒന്ന്- പഠനവും പ്രശ്നപരിഹാരവും ഉള്‍പ്പെടെയുള്ള കോഗ്നിറ്റീവ് (ചിന്ത) പ്രക്രിയകള്‍. രണ്ട്- ആശയവിനിമയം, സാമൂഹികമായിരിക്കുക തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന അഡാപ്റ്റീവ് പ്രക്രിയകള്‍. എന്നാല്‍ ഓട്ടിസം ഒരു ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡറാണ്. പരിവര്‍ത്തനം നടത്തിയ എസ്വൈഎന്‍ജിഎപി1 ജീനുകള്‍ എലികളില്‍ പരീക്ഷിച്ചാണ് പഠനം നടത്തിയത്. എലികളില്‍ പരിവര്‍ത്തനം ചെയ്ത ജീനുകള്‍ വളരെ വേഗത്തില്‍ വളരുന്നതാണ് കാണപ്പെട്ടു. പരിവര്‍ത്തനം ചെയ്ത ന്യൂറോണുകള്‍ കോര്‍ട്ടിക്കല്‍ മേഖലയിലുള്ളവയുമായി വേഗത്തില്‍ ലയിക്കുകയും അവയുടെ സാധാരണ വളര്‍ച്ചയെ വേഗത്തലാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതായി ന്യൂറോണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിക്കുന്നു.
മസ്തിഷ്ക കോശങ്ങളുടെ വളര്‍ച്ച ഓട്ടിസത്തിന് കാരണമാകാം
