വിജയരാഘവന് ടൈറ്റില്‍ കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ‘ഔസേപ്പിന്റെ ഒസ്യത്ത്’. ഔസേപ്പിന്റെയും മൂന്ന് ആണ്മക്കളുടെയും കഥയാണ് ചിത്രം പറഞ്ഞത്. മാര്‍ച്ച് 7 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ചിത്രത്തിന് തിയറ്ററുകളില്‍ വലിയ വിജയം നേടാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ രണ്ട് മാസത്തിനിപ്പുറം ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ദിലീഷ് പോത്തന്, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. നവാഗതനായ ശരത്ചന്ദ്രന് ആര് ജെ ആണ് ഔസേപ്പിന്റെ ഒസ്യത്ത് സംവിധാനം ചെയ്തിരിക്കുന്നത്. സുമേഷ് പരമേശ്വര്‍, അക്ഷയ് മേനോന് എന്നിവരാണ് സംഗീതം. ലെന, ജോജി മുണ്ടക്കയം, കനി കുസൃതി, സെറിന്‍ ഷിഹാബ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.