ഡി-മാക്സിന്റെ ഇവി പുറത്തിറക്കി ഇസുസു. 263 കിലോമീറ്റര്‍ റേഞ്ചും 190 പിഎസ് കരുത്തും 325 എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന 4ഃ4 ഡ്രൈവ് പിന്തുണക്കുന്ന കരുത്തുറ്റ വാഹനമാണ് ഇസുസു ഡി-മാക്സ് ഇവി. 66.9 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി പാക്കാണ് കരുത്ത്. ഇരട്ട മോട്ടോറുകള്‍ ചേര്‍ന്ന് 140കിലോവാട്ട്/190പിഎസ്(58പിഎസ് മുന്നിലും 132പിഎസ് പിന്നിലും) കരുത്ത് പുറത്തെടുക്കും. പരമാവധി ടോര്‍ക്ക് 325 എന്‍എം(108എന്‍എം മുന്നിലും 217എന്‍എം പിന്നിലും). ഡിമാക്സിന്റെ 1.9 ലീറ്റര്‍ ഡീസല്‍ എന്ജിന് 164എച്ച്പി കരുത്തും പരമാവധി 360 എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്ക് 10.1 സെക്കന്‍ഡില്‍ കുതിച്ചെത്തും. പരമാവധി വേഗത മണിക്കൂറില്‍ 128 കിലോമീറ്റര്‍. റേഞ്ച് 263 കിലോമീറ്റര്‍(ഡബ്ല്യുഎല്‍ടിപി സ്റ്റാന്‍ഡേഡ്സ്). 4*4 ഡ്രൈവിങ് സൗകര്യമുള്ള ഡിമാക്സ് ഇവിയുടെ പേലോഡ് കപ്പാസിറ്റി 1 ടണ്ണും ടോവിങ് കപ്പാസിറ്റി 3.5 ടണ്ണുമാണ്. മലിനീകരണമില്ലാത്ത ഡിമാക്സ് ഇവിയുടെ റേഞ്ച് ഇക്കോ മോഡില്‍ കൂടുതല്‍ മികച്ചതാവും. ആധുനിക റീജെനറേറ്റീവ് ബ്രേക്കിങും റേഞ്ച് വര്‍ധിപ്പിക്കും.
ഡി-മാക്സിന്റെ ഇവി പുറത്തിറക്കി ഇസുസു
