തൃപ്പൂണിത്തുറയിൽ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തിയതിനെ തുടർന്ന് മന്ത്രി എംബി രാജേഷ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര. തൃപ്പൂണിത്തുറ ബോയ്സ് ഗ്രൗണ്ടിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്നത് നടന് ജയറാമാണ്. ഘോഷയാത്ര നഗരം ചുറ്റി അവിടെ തന്നെ അവസാനിക്കും. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഘോഷയാത്ര കണക്കിലെടുത്ത് തൃപ്പൂണിത്തുറയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തൃപ്പൂണിത്തുറയിൽ അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി
