രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് ഇഡി കെജ്രിവാളിന് നോട്ടീസ് നല്കിയത്. എന്നാൽ ഇന്നു രാവിലെ ഇഡി നോട്ടീസിന് കെജ്രിവാൾ മറുപടി അയച്ചു. ഇഡി നോട്ടീസ് രാഷ്ട്രീയ പ്രരിതമാണെന്നും, ബിജെപി നിർദ്ദേശപ്രകാരമാണ് അന്വേഷണ ഏജൻസി പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് തന്നെ വിലക്കാനാണ് നോട്ടീസ് എന്നും അരവിന്ദ് കെജ്രിവാൾ മറുപടി കത്തിൽ ആരോപിച്ചു.അറസ്റ്റ് ചെയ്യാൻ ഇഡി ഒരുങ്ങുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് ഹാജരാകാനില്ലെന്ന് കാട്ടി കെജ്രിവാളിന്റെ കത്ത്.
മദ്യനയകേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാതെ അരവിന്ദ് കെജ്രിവാൾ
