ഈ മാസം 25 ന് തൃശൂർ സെന്റ് തോമസ് കോളേജിൽ സഭയുടെ ആശങ്ക രാഷ്ട്രീയ പാർട്ടികളെ അറിയിക്കാൻ സമുദായ ജാഗ്രത സമ്മേളനം വിളിച്ച് തൃശ്ശൂർ അതിരൂപത. സമ്മേളനത്തിൽ ബിഷപ്പുമാർ, സമുദായ നേതാക്കൾ, ഇടവകകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സമ്മേളന കാര്യങ്ങൾ വിശദീകരിക്കുന്ന സർക്കുലർ പള്ളികളിലേക്ക് അയച്ചു. രാജ്യത്താകമാനം മത ന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും നേരിടുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ ജാഗ്രതാപൂർവ്വം സമീപിക്കണമെന്നും, ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായിപ്പോയി എന്നത് കൊണ്ട് മാത്രം സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന വിഭാഗമായി നാം മാറിയെന്നും, വോട്ട് ബാങ്ക് മാത്രം ലക്ഷ്യമാക്കിയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും മത്സരിക്കുന്നതെന്നും സർക്കുലറിൽ പറയുന്നു.
സഭയുടെ ആശങ്ക രാഷ്ട്രീയ പാർട്ടികളെ അറിയിക്കാൻ സമുദായ ജാഗ്രത സമ്മേളനം വിളിച്ച് തൃശ്ശൂർ അതിരൂപത
