കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭം കാസര്‍കോട് നിന്നും തുടങ്ങി 29 ന് തിരുവനന്തപുരത്താണ് സമാപിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടന്നുവരികയാണ്. അതോടൊപ്പം പരിപാടിയുടെ വിജയത്തിനായി പൊതുജനസമ്പർക്കം നടത്തിയില്ലെന്നും ഫണ്ട് പിരിച്ച് നൽകിയില്ലെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടി കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്, മംഗൽപാടി, കുമ്പള, പൈവെളിഗെ, മടിക്കൈ മണ്ഡലം പ്രസിഡന്റ്മാർക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടപടിയെടുത്തു.
കാസർകോട് ജില്ലയിലെ മണ്ഡലം പ്രസിഡന്റുമാർക്കെതിരെ നടപടിയെടുത്ത് കെ സുധാകരൻ
