തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ പ്രതികരിച്ച് ആന്റണി രാജു. താൻ മന്ത്രിയാകുന്നത് തടയാൻ ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന തോമസ് കെ തോമസിന്റെ ആരോപണം ആന്റണി രാജു തളളി. തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തുകയാണെന്നും ഞാൻ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ആന്റണി രാജു പ്രതികരിച്ചു. ഞാൻ വിചാരിച്ചാൽ തെറ്റിദ്ധരിക്കുന്ന ആളല്ല മുഖ്യമന്ത്രി. മാധ്യമങ്ങൾക്ക് മുന്നിൽ എല്ലാം പറയാൻ എനിക്ക് പരിമിതികളുണ്ട്. ഇന്നത്തെ വാർത്തയെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. എനിക്കു അറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞിട്ടുണ്ട്.അന്വേഷണം നടക്കട്ടേയെന്നും ആന്റണി രാജു വ്യക്തമാക്കി. എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ ആൻറണി രാജുവിനും കോവൂർ കുഞ്ഞുമോനും തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.
തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ പ്രതികരിച്ച് ആന്റണി രാജു
