ദില്ലി ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് പത്താൻകോട്ടിൽ നിന്ന് ഒരു ഡോക്ടർ കൂടി പിടിയിൽ. റയീസ് അഹമ്മദ് എന്ന സർജനാണ് പിടിയിലായത്. ഇയാൾ പലതവണ അൽഫല യൂണിവേഴ്സിറ്റിയിലേക്ക് വിളിച്ചതായാണ് വിവരം. ഹരിയാനയിൽ നൂഹിലടക്കം വിവിധയിടങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്. അതേസമയം ഭീകര പ്രവർത്തനത്തിൽ ഏർപ്പെട്ട ഡോക്ടർമാരുടെ രജിസ്ട്രേഷൻ നാഷണൽ മെഡിക്കൽ കമ്മീഷൻ റദ്ദാക്കി. ഭീകരൻ ഉമറിന്റെ വീട് പൊളിച്ചതിനെ വിമർശിച്ച് ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള രംഗത്തെത്തി. ഇത്തരം നടപടികൾ കൊണ്ട് ഭീകരവാദം അവസാനിക്കില്ല എന്ന് ഉമർ അബ്ദുള്ള പറഞ്ഞു.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി പിടിയിൽ
