Untitled design 2025 11 15T115000.030

മുതിർന്ന കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജൻ. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ കോഴിക്കോടേക്ക് താമസം മാറ്റുന്നത് നന്നായെന്നും അങ്ങനെയെങ്കിലും പാർട്ടിക്ക് രണ്ട് വോട്ട് അധികം കിട്ടട്ടെയെന്ന് കരുതിക്കാണും എന്നായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. ഇത് തീർത്തും അപക്വമായിപ്പോയെന്ന് എംവി ജയരാജൻ കുറ്റപ്പെടുത്തി. മികച്ച മേയർക്കുള്ള പുരസ്‌ക്കാരമുൾപ്പടെ നേടിയാണ് ആര്യ കോർപ്പറേഷൻ മേയർ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതെന്നും അങ്ങനെയുള്ള ഒരു സഹോദരിയുമായി ബന്ധപ്പെടുത്തി എന്തെങ്കിലും പറയുന്നുവെങ്കിൽ , പൊതുരംഗത്ത് കൂടുതൽ ശക്തമായി ഇടപെടണമെന്ന ഡയലോഗ് ആയിരുന്നു മുതിർന്ന നേതാവ് എന്ന നിലയിൽ ചെന്നിത്തലയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *